Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Education Department

ലീ​ഗി​ല്‍ എ​തി​ര്‍​പ്പ് രൂ​ക്ഷം: പി​എം​ശ്രീ പ​ദ്ധ​തി​യു​മാ​യി ത​ല്‍​ക്കാ​ലം മു​ന്നോ​ട്ട് പോ​കേ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്  

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ത​ല്‍​ക്കാ​ലം മു​ന്നോ​ട്ടു​പോ​കേ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. മു​സ്ലീം ലീ​ഗി​ന്‍റെ എ​തി​ര്‍​പ്പ് രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം.

പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​സ​മി​തി ഉ​ട​ന്‍ ചേ​രി​ല്ല. വി​ഷ​യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു. യൂ​ത്ത് ലീ​ഗ​ട​ക്കം വ​ലി​യ വി​മ​ര്‍​ശ​നം പി​എം ശ്രീ ​ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു.

നേ​ര​ത്തെ, പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന് കേ​ന്ദ്രം ക​ത്ത് അ​യ​ച്ചി​രു​ന്നു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​ട​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​യി​രു​ന്നു ക​ത്ത​യ​ച്ച​ത്. ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കേ​ര​ളം ഇ​തി​ന​കം ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​താ​ണെ​ന്നും ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഉ​പ​സ​മി​തി​യു​ടെ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ താ​ല്‍​പ​ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. ഈ ​സ​ര്‍​ക്കാ​ര്‍ വ​ന്ന ശേ​ഷം അ​യ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ക​ത്താ​ണി​ത്. എ​ന്നാ​ല്‍ നി​ല​വി​ല്‍ മു​ന്നോ​ട്ട് പോ​കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍​ക്കാ​ര്‍ എ​ന്നാ​ണ് വി​വ​രം.

Kerala

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം: കെപിഎസ്ടിഎ

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ ‌വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ൾ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്‌​ടി​എ ) സം​സ്ഥാ​ന നേ​തൃ​പ​രി​ശീ​ല​ന ക്യാ​മ്പ് ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്ന​ണി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ കോ​ൺ​ഗ്ര​സ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യ​ണം.

പൊ​തു​സ​മൂ​ഹ​വും അ​ധ്യാ​പ​ക​രും വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു കീ​ഴി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ വ്യാ​പ​ക​മാ​യ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ന്നു. അ​ന​ർ​ഹ​രാ​യ പാ​ർ​ട്ടി​ക്കാ​രെ തി​രു​കി​ക്ക​യ​റ്റു​വാ​ൻ സ​ർ​ക്കാ​ർ വ​ലി​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി.

എ​സ്എ​സ് കെ​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ധാ​രാ​ളം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി. ഈ ​നി​യ​മ​ന​ങ്ങ​ളെ​ല്ലാം റ​ദ്ദ് ചെ​യ്ത് യോ​ഗ്യ​രാ​യ ആ​ളു​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ആ​വ​ശ്യ​പ്പെ​ട്ടു.

സ്‌​കൂ​ൾ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ക്കി​യ അ​പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​രു​ടെ ജോ​ലി സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ഇ​ട​തു​ഭ​ര​ണ​ത്തി​ൽ ഉ​ണ്ടാ​യ ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ങ്ങ​ളും ക്യാ​ന്പ് മു​ന്നോ​ട്ടു​വ​ച്ചു.

Kerala

‘അ​ധ്യ​യ​നവ​ര്‍​ഷം തീ​രു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കേ​ണ്ട’: വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സർക്കുലർ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ള്‍ ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ അ​ധ്യ​യ​ന വ​ര്‍​ഷം തീ​രു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കേ​ണ്ടെ​ന്ന സ​ര്‍​ക്കു​ല​റു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രീ​ക്ഷ​ക​ള്‍ തീ​രു​ന്ന ദി​വ​സ​വും മ​ധ്യ​വേ​ന​ല​വ​ധി​ക്ക് സ്‌​കൂ​ള്‍ അ​ട​ക്കു​ന്ന ദി​വ​സ​വും ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളൊ​ന്നും പാ​ടി​ല്ലെ​ന്നാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ര്‍​ക്കു​ല​റി​ലു​ള്ള​ത്.

മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ​ദി​ന​ങ്ങ​ളി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍ അ​തി​രു​ക​ട​ന്ന് അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ല്‍ എ​ന്ന രീ​തി​യി​ല്‍ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ഈ ​മാ​സം 30 ന് ​അ​വ​സാ​നി​ക്കും. ഒ​ന്നു മു​ത​ല്‍ ഒ​മ്പ​താം ക്ലാ​സ് വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി 31 നാ​ണ് മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​യി സ്‌​കൂ​ളു​ക​ള്‍ അ​ട​ക്കു​ന്ന​ത്.

സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​ന്ന കു​ട്ടി​ക​ള്‍ അ​ച്ച​ട​ക്ക​ര​ഹി​ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​കര​ണം തേ​ട​ണം.

സ്‌​കൂ​ള്‍ കാ​മ്പ​സി​നു പു​റ​ത്ത് ആ​വ​ശ്യ​മെ​ങ്കി​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാ​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ വ​ര്‍​ഷ​വും ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും സ്‌​കൂ​ള്‍ മേ​ധാ​വി​ക​ള്‍ ഇ​ത് ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്.

Kerala

വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഭീ​ഷ​ണി​യു​ടെ സ്വ​രം ഒ​ഴി​വാ​ക്ക​ണം: കെ​സി​സി സ്‌​കൂ​ള്‍ മാ​നേ​ജേ​ഴ്സ് ക​ണ്‍​സോ​ര്‍​ഷ്യം

തി​രു​വ​ല്ല: മാ​നേ​ജ്മെ​ന്‍റു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ്വ​രം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ളാ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന്‍റെ സ്‌​കൂ​ള്‍ മാ​നേ​ജേ​ഴ്സ് ക​ണ്‍​സോ​ര്‍​ഷ്യം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നി​യ​മ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന​തി​ല്‍ ക​ണ്‍​സോ​ര്‍​ഷ്യം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന​തി​നു​വേ​ണ്ടി എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​നം ത​ട​ഞ്ഞു​വ​യ്ക്കു​ന്നു. നി​യ​മ​ന​ങ്ങ​ളി​ല്‍ നാ​ലു ശ​ത​മാ​നം എ​ന്ന​തി​ല്‍ നി​ന്നും 25: 50 എ​ന്ന ക്ര​മ​ത്തി​ലോ അ​ല്ലെ​ങ്കി​ല്‍ 13: 38 എ​ന്ന ക്ര​മ​ത്തി​ലോ മാ​ത്രം ഭി​ന്ന​ശേ​ഷി നി​യ​മ​നം ന​ട​ത്തി​യാ​ല്‍ മ​തി എ​ന്നി​രി​ക്കേ 1: 26 എ​ന്ന ക്ര​മ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി നി​യ​മ​നം ന​ട​ത്ത​ണം എ​ന്ന് സ​ര്‍​ക്കാ​ര്‍ വാ​ശി പി​ടി​ക്കു​ന്ന​ത് സം​വ​ര​ണ കീ​ഴ് വഴ​ക്ക​ങ്ങ​ള്‍​ക്കോ നി​യ​മ​ത്തി​ന്‍റെ അ​ന്ത​സ​ത്ത​യ്ക്കോ നി​ര​ക്കാ​ത്ത​തും എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളെ, പ്ര​ത്യേ​കി​ച്ച് ഒ​രു സ്‌​കൂ​ള്‍ മാ​ത്ര​മു​ള്ള മാ​ന​ജ്മെ​ന്‍റുക​ളെ​യും അ​വി​ടത്തെ ജീ​വ​ന​ക്കാ​രെ​യും കുട്ടിക​ളെ​യും പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന​തു​മാ​ണ്.

പ​ല സ്‌​കൂ​ളു​ക​ളി​ലും ഒ​ന്നി​ല​ധി​കം വി​ഷ​യ​ങ്ങ​ള്‍ ഒ​രേ അ​ധ്യാ​പ​ക​ര്‍ത​ന്നെ പ​ഠി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ദ്യ ഒ​ഴി​വു​ത​ന്നെ ഭി​ന്ന​ശേ​ഷി നി​യ​മ​ന​ത്തി​നു ന​ല്ക​ണ​മെ​ന്നു നി​ര്‍​ബ​ന്ധി​ക്കു​ന്ന​തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്ന് കെ​സി​സി ഭാ​ര​വാ​ഹി​ക​ള്‍ ചൂ​ണ്ടാ​ക്കി​ട്ടി.

റോ​സ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത മാ​നേ​ജ​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ സ​ര്‍​ക്കു​ല​റി​ലെ ഭീ​ഷ​ണി ആ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നു സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വെ​ല്ലു​വി​ളി​യു​ടെ​യും ഭീ​ഷ​ണി​യു​ടെ​യും സ്വ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ക​ണ്‍​സോ​ര്‍​ഷ്യം ഭാ​ര​വാ​ഹി​ക​ളാ​യ കു​രു​വി​ള മാ​ത്യൂ​സ്, പി.​എ​സ്. ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

സമൂഹമാധ്യമ നി​യ​ന്ത്ര​ണം; അഭി​പ്രാ​യം തേ​ടി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ആ​​​സ​​​ക്തി സം​​​​ബ​​​​ന്ധി​​​​ച്ച് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് അ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ്.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം വേ​​​​ണ​​​​മോ എ​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടു​​​​ന്ന​​​​ത്.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഭാ​​​​വി ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​ ​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി അ​​​​റി​​​​യി​​​​ച്ചു.

Kerala

വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം; പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

കൊ​ല്ലം: തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സു​ജ​യു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച​ത്. സു​ജ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

സ്കൂ​ളി​ലെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ഷെ​ഡി​ന് മു​ക​ളി​ൽ ചെ​രി​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മി​ഥു​ൻ എ​ന്ന വി​ദ്യാ​ർ​ഥി​ക്ക് ഷോ​ക്കേ​റ്റ​ത്. 2025 ജൂ​ലൈ 17ന് ​ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് 15 ദി​വ​സ​ത്തേ​ക്ക് പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​രു​ന്ന സു​ജ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഇ​തി​നി​ടെ സ​ർ​ക്കാ​ർ സ്കൂ​ൾ ഏ​റ്റെ​ടു​ത്ത് ഡി​ഇ​ഒ​ക്ക് ചു​മ​ത​ല കൈ​മാ​റി. തു​ട​ർ​ന്ന് സ​സ്‌​പെ​ൻ​ഷ​ൻ നീ​ട്ടി. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി ആ​റ് മാ​സം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. അ​ധ്യാ​പി​ക മാ​ർ​ച്ചി​ൽ വി​ര​മി​ക്കും.

Kerala

വിവാദ ഭാഗങ്ങൾ ഒഴിവാക്കി; കെ-ടെറ്റിൽ പുതിയ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഉത്തരവിലെ വിവാദഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് വേണമെന്ന വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.

നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.

അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി നിയമനങ്ങൾക്ക് പരിഗണിക്കും.

കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് വിജയിച്ചിട്ടുള്ള ഭാഷാധ്യാപകർ പ്രത്യേകമായി കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, കെ-ടെറ്റ് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനനുസരിച്ച് മാനദണ്ഡങ്ങളിൽ ഇനിയും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Latest News

Corehub Up